റിസ പഹ്ലവിക്കെതിരെ നടന്ന ആക്രമണത്തില്‍ ഉപയോഗിച്ചത് തക്കാളി ജൂസ്

ബര്‍ലിന്‍ : ഇറാന്‍ മുന്‍ രാജാവിന്റെ (ഷാ) മകനും പ്രവാസിയുമായ റിസ പഹ്ലവിക്കെതിരെ (Reza Pahlavi) ബര്‍ലിനില്‍ നടന്ന ആക്രമണത്തെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങള്‍ പുറത്തു വന്നു.

ജര്‍മ്മനിയിലെ ബര്‍ലിനില്‍ ഫെഡറല്‍ പ്രസ് കോണ്‍ഫറന്‍സ് കെട്ടിടത്തിന് പുറത്തുവെച്ച് ഏപ്രില്‍ 23~നാണ് സംഭവം നടന്നത്. വാര്‍ത്താസമ്മേളനം കഴിഞ്ഞ് പുറത്തേക്ക് ഇറങ്ങിയ അദ്ദേഹത്തിന് നേരെ ഒരാള്‍ ചുവന്ന ദ്രാവകം ഒഴിക്കുകയായിരുന്നു.

ആദ്യ റിപ്പോര്‍ട്ടുകളില്‍ ചുവന്ന പെയിന്റ് ആണെന്ന് സംശയിച്ചിരുന്നെങ്കിലും, ജര്‍മ്മന്‍ പോലീസിന്റെ അന്വേഷണത്തില്‍ അത് തക്കാളി ജ്യൂസ് (Tomato Juice) അല്ലെങ്കില്‍ തക്കാളി പേസ്ററ് (Tomato Paste) ആണെന്ന് സ്ഥിരീകരിച്ചു. അദ്ദേഹത്തിന്റെ കോട്ടിന്റെ പിന്‍ഭാഗത്തും കഴുത്തിലും ദ്രാവകം വീണെങ്കിലും പരിക്കുകളൊന്നും ഏറ്റിട്ടില്ല.

ആക്രമണത്തിന് പിന്നിലെ കാരണം:

അമേരിക്കയും ഇറാനും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാറിനെ വിമര്‍ശിച്ചും ഇറാനിലെ ഭരണകൂട മാറ്റത്തിന് ആഹ്വാനം ചെയ്തും അദ്ദേഹം നടത്തിയ പ്രസംഗത്തിന് തൊട്ടുപിന്നാലെയാണ് ആക്രമണം ഉണ്ടായത്. ഒരു പ്രതിഷേധക്കാരനാണ് ഇതിന് പിന്നിലെന്നാണ് വിവരം.

ആക്രമണത്തിന് ശേഷം റിസ പഹ്ലവി തന്റെ അനുയായികളെ അഭിവാദ്യം ചെയ്ത ശേഷമാണ് സ്ഥലത്തുനിന്നും മടങ്ങിയത്.

ആക്രമണം നടത്തിയ വ്യക്തിയെ ജര്‍മ്മന്‍ പോലീസ് ഉടന്‍ തന്നെ സംഭവസ്ഥലത്തുനിന്ന് കസ്ററഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്തു വരികയാണ്.

ജര്‍മ്മനിയില്‍ വലിയ രീതിയിലുള്ള സുരക്ഷാ സന്നാഹങ്ങള്‍ അദ്ദേഹത്തിനായി ഒരുക്കിയിരുന്നുവെങ്കിലും ജനക്കൂട്ടത്തിനിടയില്‍ നിന്നാണ് ഈ ആക്രമണം ഉണ്ടായത്. ഇതിന്റെ വീഡിയോകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
- dated 24 Apr 2026

Comments:

Keywords: Germany - Otta Nottathil - reza_pahlavi_attack_berlin_tomato_juice_23_2026 Germany - Otta Nottathil - reza_pahlavi_attack_berlin_tomato_juice_23_2026,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.

Other News Titles:

ജര്‍മനി നിര്‍ബന്ധിത സൈനിക സേവനത്തിനും ആയുധ ബജറ്റിനുമെതിരെ ജര്‍മ്മനിയില്‍ വന്‍ പ്രതിഷേധം; ബ്രാന്‍ഡന്‍ബുര്‍ഗ് ഗേറ്റില്‍ ആയിരങ്ങള്‍ അണിനിരന്നു: സൈനികച്ചെലവല്ല, സാമൂഹിക ക്ഷേമമാണ് വേണ്ടതെന്ന് യുവാക്കള്‍
Reform_row_raises_fears_for_Merz_coalition
ജര്‍മനി ജര്‍മ്മന്‍ ഐക്യദിനാഘോഷങ്ങള്‍ക്ക് ബ്രെമനില്‍ തുടക്കം; മെര്‍സ് സര്‍ക്കാരില്‍ ഭിന്നത പുകയുന്നു: ഐക്യദിന റാലിക്കിടെ ഇടതുപക്ഷ പ്രതിഷേധവും
vw_new_employees_10_agreement_cancelled_sept_30_2026
ജര്‍മനി ജീവനക്കാരെ ഞെട്ടിച്ച് ഫോക്സ്വാഗന്റെ അടുത്ത പ്രഹരം ; പത്തോളം തൊഴില്‍ കരാറുകള്‍ റദ്ദാക്കി: ജോലി സമയം കൂട്ടിയേക്കും
tank_rabatt_germany_germany_oct_1_2026
ജര്‍മനി ജര്‍മ്മനിയില്‍ ഇന്ധന നികുതിയിളവ് പ്രാബല്യത്തില്‍; ലിറ്ററിന് 16.7 സെന്റ് വരെ കുറയും
kerala_samajam_onam_celebrations_2026_report
ജര്‍മനി കൊളോണ്‍ കേരള സമാജം ഓണാഘോഷം വര്‍ണ്ണാഭമായി; പ്രവാസമണ്ണില്‍ കേരളത്തനിമ വിരിയിച്ച് വിപുലമായ കലാവിരുന്നും ഓണസദ്യയും
tallest_wind_turbine_germany_brandenburg_oct_1_2026
ജര്‍മനി ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കാറ്റാടിയന്ത്രം ജര്‍മ്മനിയില്‍ പൂര്‍ത്തിയായി; 365 മീറ്റര്‍ ഉയരം, തലയെടുപ്പോടെ ബ്രാന്‍ഡന്‍ബുര്‍ഗില്‍
10_days_japamala_prayers_oct_1_10_2026_cologne_syro_malabar_community
ജര്‍മനി കൊളോണില്‍ 10 ദിവസത്തെ ഭക്തിനിര്‍ഭരമായ ജപമാല പ്രാര്‍ത്ഥന ഒക്ടോബര്‍ ഒന്നു മുതല്‍